ചെങ്ങന്നൂർ: കുപ്രസിദ്ധ ഗുണ്ട സംഘങ്ങൾ തിരുവനന്തപുരത്തിന് സമീപം കുഴിത്തുറ റെയിൽവേ സ്റ്റേഷനിൽ ഗുരുവായൂർ-ചെന്നൈ എക്സ്പ്രസിൽനിന്ന് ഒന്നരക്കിലോയിൽ അധികം സ്വർണം (ഏകദേശം 2.5 കോടി രുപ) അടങ്ങിയ ബാഗ്
വിദഗ്ദ്ധമായി മോഷ്ടിച്ച 8 പ്രതികളെ ആർ പി എഫ്
ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും,
തമിഴ്നാട് ഗവൺമെൻറ് റെയിൽവേ പോലീസും ചേർന്ന്
സാഹസികമായി പിടികൂടി.
കഴിഞ്ഞമാസം 15ന് രാത്രി തൃശ്ശൂരിൽ നിന്ന് ചെന്നൈയ്ക്ക് പോയ ഗുരുവായൂർ എക്സ്പ്രസ്സിന്റെ പുറകിലത്തെ ജനറൽ കോച്ചിൽ കുഴിത്തുറയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. തിരുനെൽവേലി ഭാഗത്തുള്ള ജ്വല്ലറികളിലേക്ക് കൊണ്ടുപോയ ഒന്നര കിലോ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗാണ് പ്രതികൾ മോഷ്ടിച്ചത്.. ......
ചെങ്ങന്നൂര്‍ : ഗവ: മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ചെങ്ങന്നൂര്‍ നഗരസഭാ സംഘടിപ്പിച്ച സ്വാപ്പ് ഷോപ്പ് ശ്രദ്ധേയമായി. മാലിന്യത്തിന്റെ തോത് കുറയ്ക്കുന്നതോടൊപ്പം പുനരുപയോഗ ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചത്. ......
ചെങ്ങന്നൂർ: വിശ്വ വീര ശൈവ സഭ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കായംകുളത്ത് മന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ വെച്ച് സഹകരണ എക്സൈസ് മന്ത്രിയെ സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ ആദരിച്ചു.
അനുമോദന പ്രസംഗത്തിൽ ലോകത്തെ ആദ്യത്തെ പാർലമെന്റായ "അനുഭവ മണ്ഡപം" സ്ഥാപിച്ച മഹാത്മാ ബസവേശ്വരന്റെ ദർശനങ്ങൾ തന്റെ രാഷ്ട്രീയ ജീവിതത്തിൽ പകർത്തുന്ന വ്യക്തിത്വമാണ് മന്ത്രി എം. ലിജു എന്ന് സമിതി അഭിപ്രായപ്പെട്ടു. ......
ചെങ്ങന്നൂർ: ചെറിയനാട് പതിനഞ്ചാം വാർഡ് അത്തിമൺചേരി ഭാഗത്ത് ഒരേ രാത്രിയിൽ അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും
നടത്തി. ബുധനാഴ്ച രാത്രി 11.30-നും 12.30-നും മധ്യേ മോഷണ പരമ്പര അരങ്ങേറിയത്. ......
ചെങ്ങന്നൂർ: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ കോളേജ് തലത്തിലുള്ള തെക്കൻ മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള 2024 - 25 വർഷത്തെ സംസ്ഥാന അവാർഡ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് ലഭിച്ചു. ഫലകവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. ......
മാസങ്ങളായി പൊളിച്ചിട്ടിട്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി തറക്കല്ലും ഇട്ടു........
ചെങ്ങന്നൂർ: പൂലിയൂരിൽ കേബിൾ ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് ഏഷ്യാനെറ്റ് കേബിൾ ടിവിയുടെ കരാർ ജീവനക്കാരൻ മരണമടഞ്ഞു.
ഈസ്റ്റ് ഓതറ തൈക്കാട്ട് പടിഞ്ഞാറേതിൽ ജനിൽ കുമാർ (47) ആണ് മരണമടഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെ പൂലിയൂർ ബ്ലോക്ക് പടിക്ക് സമീപമായിരുന്നു അപകടം. ഈ ഭാഗത്ത് പഴയ വൈദ്യുത പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിച്ചതിനെ തുടർന്ന് ലൈൻ ചാർജ് ചെയ്തിരുന്നു. ......
ചെങ്ങന്നൂർ: സംസ്ഥാനവ്യാപകമായി എക്സൈസ് വകുപ്പ് നടത്തിവരുന്ന -ഓപ്പറേഷൻ തണ്ടർ- പരിശോധനയുടെ ഭാഗമായി ചെങ്ങന്നൂരിൽ വൻ ചാരായവേട്ട. ഇലഞ്ഞിമേൽ ഭാഗത്തുനിന്നും പത്ത് ലിറ്റർ ചാരായവും 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. ......